Thursday, April 22, 2010

A MALAYALAM ARTICLE ABOUT CLIMATE CHANGE



Share / SaveE-mailAdd to Favorites

Facebook
Delicious
Google Bookmarks
MySpace
Yahoo Buzz
StumbleUpon
BeboWordPressOrkutNetvibes ShareStrandsDailyMeTechNetArtoSmakNewsAIMIdenti.caBlogger PostBox.netNetlogShoutwireJumptagsHemidemiInstapaperXerpiWinkBibSonomyBlogMarksStartAidKhabbrYoolinkTechnotizieMultiplyPlaxo PulseSquidooBlinklistYiGGSegnaloYouMobFarkJamespotTwiddlaMindBodyGreenHuggNowPublicTumblrCurrentSpurlOneviewSimpyBuddyMarksViadeoWistsBackflipSiteJotHealth RankerCare2 NewsSphereGabbrTagzaFolkdNewsTrustPrintFriendly
Yahoo Mail
AOL Mail Twitter
Digg
Google Buzz
Reddit
Windows Live Favorites
Yahoo Bookmarks
Mister-WongGoogle ReaderEvernoteStumpediaPosterousMSDNExpressionTipdPlurkYahoo MessengerMozillacaTypePad PostMixxTechnorati FavoritesCiteULikeWindows Live SpacesFunPPhoneFavsNetvouzDiigoTagglyTailrankKledyMeneameBookmarks.frNewsVineFriendFeedPingProtopage BookmarksFavesWebnewsPushaSlashdotAllvoicesImera BrazilLinkaGoGounalogDiglogPropellerLiveJournalHelloTxtYampleLinkatopiaLinkedInAsk.com MyStuffMapleConnoteaMyLinkVaultSphinnDZoneHyvesBitty BrowserSymbaloo FeedsFoxiewireVodPodAmazon Wish ListRead It Later
Google Gmail
Hotmail

Send from any other e-mail address or e-mail program:
Any e-mail
Powered by AddToAny
Thursday, 22 April, 2010 | Font issues? | Home | Archives | Feedback

വാര്‍ത്തകള്‍
ലേഖനങ്ങള്‍
മുഖപ്രസംഗം
പ്രശ്നങ്ങള്‍ പ്രതികരണങ്ങള്‍
ഫീച്ചറുകള്‍
വൈവാഹികം
ക്ലാസിഫൈഡ്സ്

കേരളീയം
ദേശീയം
അന്താരാഷ്ട്രീയം
കായികം
ഗള്‍ഫ് വിശേഷം
ചരമവാര്‍ത്തകള്‍
അറിയിപ്പുകള്‍
വിദ്യാഭ്യാസം
വിപണി
പ്രാദേശികം
പരിസ്ഥിതി പരിപാലനത്തിലെ പിശകുകള്‍
Thank you for your help in spreading the word about മാധ്യമം. We appreciate your help.
ഡോ. കെ.വി. അഹമ്മദ് ബാവപ്പ
Wednesday, April 21, 2010
ആര്‍ത്തിപിടിച്ച മനുഷ്യന്റെ മുന്‍പിന്‍ നോക്കാതെയുള്ള കൈയേറ്റങ്ങളും വിഭവ ചൂഷണവും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിച്ചുകഴിഞ്ഞു. തദ്ഫലമായുണ്ടായ കാലാവസ്ഥാ വ്യതിയാനത്താല്‍ കഴിഞ്ഞ മൂന്നു വര്‍ഷം മാത്രം 6500ല്‍പരം ദുരിതങ്ങള്‍ മനുഷ്യര്‍ നേരിടേണ്ടിവന്നു. അമേരിക്കയുടെ കിഴക്കുഭാഗത്ത് വീശിയടിച്ച മഞ്ഞുകാറ്റ് വന്‍നാശം വരുത്തി. 90 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും കനത്ത മഞ്ഞുകാറ്റാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ പ്രവചനം. ജനുവരിയില്‍ ലോകത്തെ നടുക്കിയ ഹെയ്തി ഭൂകമ്പത്തില്‍ 2,30,000 പേര്‍ മരിക്കുകയും 10 ലക്ഷത്തില്‍പരം ഭവനരഹിതരാകുകയും ചെയ്ത വേദന നിലനില്‍ക്കെയാണ് കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായി കൂടുതല്‍ പേര്‍ മുങ്ങിമരിച്ചത്. ചിലി ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 750 കവിഞ്ഞിരുന്നു. ഒമാന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും യാത്രാ പ്രശ്നം സൃഷ്ടിച്ചു. നിരവധി പേരുടെ മരണത്തിനും കനത്ത നാശനഷ്ടത്തിനും ഇടയാക്കിയ ചുഴലിക്കൊടുങ്കാറ്റ് ഫ്രാന്‍സ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.

പരിസ്ഥിതിയിലെ മാറ്റങ്ങള്‍ ഭൂമിയെത്തന്നെ മൊത്തത്തില്‍ ബാധിച്ചുകഴിഞ്ഞു. ഭൂമികുലുക്കം, സൂനാമി എന്നീ വിപത്തുകളാല്‍ മനുഷ്യന്‍ ആഗോളതലത്തില്‍തന്നെ ദുരിതങ്ങള്‍ അനുഭവിക്കുന്നത് ശ്രദ്ധേയമാണ്. ഇതിനു വ്യക്തമായ കാരണങ്ങളുണ്ട്. കുന്നുകളെയും മലകളെയും ഭൂമിയുടെ ആണിയായി സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനായി സൃഷ്ടിച്ചതാണെന്ന് ദൈവവചനം. എന്നാല്‍, ഇവ ഇടിച്ചു പരത്തിയതിനാലും കാടുകള്‍ വെട്ടിയും കത്തിച്ചും നശിപ്പിച്ചതിനാലും മഞ്ഞുപാളികള്‍ ഉരുകിത്തീര്‍ന്നതു വഴിയും ഭൂമിക്കടിയിലുള്ള അടുക്കുകളിന്മേലുള്ള ഭാരം കുറഞ്ഞു. തന്നിമിത്തം അവ ചലിക്കാനുള്ള സാധ്യതകൂടി. ഇതിലും വലിയതോതില്‍ ഭൂമിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നത് അതിരില്ലാതെ കെട്ടിയുയര്‍ത്തുന്ന കെട്ടിടങ്ങളാണ്. വന്‍നഗരങ്ങളില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ ബില്യന്‍ ടണ്‍ഭാരം ചുരുങ്ങിയ സ്ഥലത്ത് കെട്ടിവെക്കുമ്പോള്‍ അത് ഭൂമിക്ക് വഹിയാഭാരമായി മാറുന്നു.

പ്രകൃതിയുടെ മുഖ്യഘടകമായ വെള്ളത്തിന്റെ കാര്യത്തിലും അനാസ്ഥ അതിരുകവിഞ്ഞ കാരണത്താല്‍ കാലാവസ്ഥയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍കൂടി പരിസ്ഥിതിയെ സാരമായി ബാധിക്കുന്നുണ്ട്. 2009ല്‍ തുലാവര്‍ഷം 20 ശതമാനത്തോളം കുറഞ്ഞപ്പോള്‍ നടപ്പുവര്‍ഷത്തില്‍ വരള്‍ച്ച ജനുവരി മുതല്‍ക്കേ സംജാതമായി. കേരളത്തില്‍ ഇതുവരെ അനുഭവിക്കാത്ത ചൂടില്‍ മനുഷ്യനും മൃഗങ്ങളും ചെടികളും ഉരുകിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരുകാരണം കുറഞ്ഞ താപനിലയിലെ 0.9 ശതമാനത്തിന്റെ വര്‍ധനയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭിപ്രായപ്പെടുന്നു. നനക്കാന്‍ വെള്ളമുണ്ടെങ്കില്‍ ജീവന്‍ രക്ഷിക്കുന്ന വിധത്തില്‍ വാട്ടം അനുഭവിച്ച് ഉണങ്ങാന്‍ സാധ്യതയുള്ള വിളകളെയും ചെടികളെയും രക്ഷിക്കുന്നതോടൊപ്പം ജൈവവസ്തുക്കള്‍ ഉപയോഗിച്ച് ഭൂമിയെ പുതപ്പിക്കുന്നത് ഭൂമിയിലെ ഈര്‍പ്പം നിലനിറുത്താനും താപം ഉയരുന്നതില്‍നിന്ന് ശമനംകിട്ടാനും സഹായകരമായിരിക്കും. സംസ്ഥാനത്തെ വിവിധജില്ലകളില്‍ പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസിന് അടുത്തതോടെ സൂര്യാഘാതത്തില്‍ പൊള്ളലേല്‍ക്കുന്നത് സര്‍വസാധാരണമായി. കരയിലേക്ക് അറബിക്കടലില്‍നിന്നു വീശേണ്ട മന്ദമാരുതന്‍ നിലച്ചു. വായുവിലെ നീരാവിയുടെ തോത് 30 ശതമാനത്തിലും താഴെവന്നു. തണലും നീരാവിയും തരേണ്ട വൃക്ഷങ്ങളില്ലാത്ത മൊട്ടക്കുന്നുകളും പുരയിടങ്ങളും കത്തിനശിച്ചുകൊണ്ടിരിക്കുന്ന കാടുകളും അമിതമായ ഉപയോഗത്താല്‍ വരണ്ടുകൊണ്ടിരിക്കുന്ന ഭൂമിയും ഉള്ള അന്തരീക്ഷത്തില്‍ മനുഷ്യചര്‍മം വെന്തുരുകുന്നതില്‍ എന്താണ് അതിശയം? മനുഷ്യന് മാത്രമല്ല ചൂട് ദുസ്സഹമായിക്കൊണ്ടിരിക്കുന്നത്. സര്‍പ്പങ്ങളുടെ രാജാവായ വെമ്പാല അവയുടെ മാളങ്ങള്‍വിട്ട് തണുപ്പുള്ള ചുറ്റുപാടന്വേഷിച്ച് വനങ്ങളുടെ ചുറ്റുമുള്ള സ്ഥലങ്ങളില്‍ എത്തുന്നത് ഭീതിപരത്തിക്കഴിഞ്ഞു.

ഹോസങ്സന്റെ നേതൃത്വത്തിലുള്ള തായ്വാന്‍ ശാസ്ത്രസംഘം വരുംവര്‍ഷങ്ങളില്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ ശക്തമാകുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. തായ്ലന്‍ഡില്‍ താമസിയാതെ വന്‍ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും ആഗോളതാപനം രൂക്ഷമാകുന്നതോടെ കാലാവസ്ഥ കൂടുതല്‍ തകിടംമറിഞ്ഞ് വിവിധരാജ്യങ്ങളില്‍ ദുരന്തം വിതക്കാനുള്ള എല്ലാ സാധ്യതകളുണ്ടെന്നും അഭിപ്രായപ്പെട്ടത് ലോകരാജ്യങ്ങള്‍ പ്രകൃതിദുരന്തങ്ങളെപ്പറ്റി വരും വര്‍ഷങ്ങളില്‍ ഗൌരവമായി ചിന്തിക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്ക് വിരല്‍ചൂണ്ടുകയാണ്. അന്റാര്‍ട്ടിക്ക തൊട്ട് ലക്സന്‍ബര്‍ഗിനോളം വലുപ്പമുള്ള ഒരു ഹിമാനി ഒരു ഹിമപര്‍വതത്തില്‍ ഇടിക്കുക കാരണം മൂന്നാമതൊരു ഹിമക്കട്ട ഉടലെടുത്തതായും തന്മൂലം ലോകത്തിലെ മഹാസമുദ്രങ്ങളിലെ ഓക്സിജന്റെ തോത് കുറയാനും അവിടെയുള്ള ജീവജാലങ്ങള്‍ ചത്തൊടുങ്ങാനും സാധ്യതയുണ്ടെന്നും ഈ രംഗത്ത് ഗവേഷണം നടത്തുന്ന ആസ്ത്രേലിയയിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞര്‍ ഈയിടെ വെളിപ്പെടുത്തി. അടുത്ത ആറു വര്‍ഷത്തില്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികള്‍ കാരണം വര്‍ഷംതോറും ഒരു കോടിയില്‍പരം ജനങ്ങള്‍ പലവിധത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് വേറെയും മുന്നറിയിപ്പുണ്ട്.

എന്നാല്‍, ഭൂമുഖത്ത് നിത്യേനയെന്നോണം സംഭവിക്കുന്ന പ്രകൃതികോപങ്ങളും തന്‍മൂലം മനുഷ്യര്‍ നേരിടുന്ന യാതനകളും സമൂഹം ഗൌരവമായി ഇനിയുമെടുത്തിട്ടില്ല. അമേരിക്കയില്‍ ഗാലപ് എന്ന സ്ഥാപനം 13 വര്‍ഷമായി നടത്തിക്കൊണ്ടിരുന്ന വോട്ടെടുപ്പില്‍ 48 ശതമാനം ആളുകള്‍ ആഗോളതാപനത്തെ അതിശയോക്തിയോടെ വര്‍ണിക്കുകയാണെന്ന് വിശ്വസിക്കുന്നതായി കണ്ടു. ഇംഗ്ലണ്ടില്‍ കഴിഞ്ഞമാസം നടന്ന വോട്ടെടുപ്പില്‍ കാലാവസ്ഥാവ്യതിയാനം ഒരു വാസ്തവമാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം 44 ശതമാനത്തില്‍നിന്ന് 31 ശതമാനമായി ചുരുങ്ങിക്കണ്ടു.

എല്ലാ അതിര്‍ത്തികളും വിട്ട് മനുഷ്യന്‍ പ്രകൃതിയില്‍ കൈകടത്തിയതിനാല്‍ ജീവജാലങ്ങളെല്ലാം നാശത്തിന്റെ വക്കിലേക്ക് എത്തിക്കഴിഞ്ഞു. പരുത്തി, വഴുതന, തക്കാളി, ചോളം, സോയ തുടങ്ങിയ നിരവധി വിളകളില്‍ ബി.ടി ജീന്‍ ജനിതക എന്‍ജിനീയറിങ് വഴി കടത്തിവിട്ട് അവയെ അന്തകവിത്തുകളാക്കുകയും സാധാരണ നടക്കുന്ന പരാഗസംക്രമണത്തിലൂടെ ഓരോ വിളയിലുമുള്ള മറ്റു ജനുസുകളില്‍ പ്രവേശിച്ച് അവയെ നിര്‍മാര്‍ജനം ചെയ്ത് ഒരു വിളമാത്രം ബാക്കിയാവുന്ന സ്ഥിതിയിലെത്തിക്കുകയും ചെയ്യും. ജനിതക വിളകളിലൂടെ ഉണ്ടാകുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിച്ചാല്‍ ജനിതകരംഗത്ത് നശീകരണശക്തിയുള്ള ബി.ടി ജീന്‍ മനുഷ്യനില്‍ ഏതുവിധത്തിലുള്ള പ്രോട്ടീനാണ് ഉല്‍പാദിപ്പിക്കുക എന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. ജനിതക സോയാബീന്‍ എലികളുടെ വൃക്കയിലും കരളിലും ട്യൂമറുകളും വ്രണങ്ങളും ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിളകളില്‍ ജനിതകമാറ്റം വരുത്തി അന്തകവിളകളാക്കി അവയുടെ വിത്തുല്‍പാദനത്തിലൂടെ രാജ്യങ്ങളെയും കര്‍ഷകരെയും അടിമപ്പെടുത്തി ചൂഷണം നടത്തുന്ന രംഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ചില്ലറയല്ല. കൂടാതെ ഭൂമുഖത്തെ മൂന്നില്‍ രണ്ടുഭാഗം ജനിതകവൈവിധ്യമുള്ള ഇന്ത്യയിലെ ജനിതകസമ്പത്തിനെ എന്നെന്നേക്കുമായി താറുമാറാക്കാനുള്ള സാധ്യത വളരെ ഗൌരവത്തോടെ കണക്കിലെടുത്ത് കര്‍മപരിപാടികള്‍ തയാറാക്കി ഈ ദുരന്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടതുണ്ട്.

ഭാഗ്യവശാല്‍ അറിഞ്ഞോ അറിയാതെയോ ഈ ചൂഷണത്തെ പൊതുജനങ്ങള്‍ എതിര്‍ത്തതു കാരണം ബി.ടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി തടയാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തു. പക്ഷേ, ഇതുസംബന്ധമായ എല്ലാ ഗവേഷണങ്ങളും നിറുത്തിവെക്കാനുള്ള തീരുമാനം ശരിയായ സമീപനമായി കണക്കാക്കാന്‍ പറ്റുന്നതല്ല. ബി.ടി വഴുതന ഭക്ഷിച്ചാല്‍ അത് മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കും എന്ന പ്രശ്നത്തെപ്പറ്റി ഗവേഷണം അനിവാര്യമാണ്. ഇത് മറ്റു ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തേണ്ട വഴികള്‍ക്ക് മാര്‍ഗരേഖ കിട്ടാനും സഹായിക്കും. ജനിതകമാറ്റം വരുത്തി വിളകളെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന മൊണ്‍സാന്‍റോ കമ്പനി ചോളം, നെല്ല്, പരുത്തി, വഴുതന തുടങ്ങി പല വിളകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ചോളത്തില്‍ MON810 എന്ന നാമകരണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ചുവര്‍ഷം മുമ്പ് ഇറക്കി കൃഷി ചെയ്തിരുന്ന ഏഴു രാജ്യങ്ങളില്‍ ഒന്നായ ജര്‍മനി ഈ വിള കൃഷി ചെയ്യുന്നത് വിലക്കുകയും അന്താരാഷ്ട്ര കോടതിയില്‍ നിയമയുദ്ധം തുടങ്ങുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

ആഗോള താപനനില 2 ഡിഗ്രി സെല്‍ഷ്യസിന്റെയും 2.4 ഡിഗ്രി സെല്‍ഷ്യസിന്റെയും ഇടയിലെങ്കിലും നിറുത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ദുരിതങ്ങളില്‍നിന്ന് രക്ഷ തേടാന്‍ ഹരിതക വാതകങ്ങളുടെ കൂടിക്കൊണ്ടുവരുന്ന പുറംതള്ളല്‍ (Emission) 2015ലെങ്കിലും പിടിച്ചുനിറുത്തേണ്ടതാണെന്ന് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ചര്‍ച്ച നടത്തുന്ന അന്താരാഷ്ട്ര പാനലിന്റെ (IPCC) അധ്യക്ഷനായ ഡോ. പചൌരി അഭിപ്രായപ്പെടുന്നു. എന്നാല്‍, അന്തിമമായി ഹരിതകവാതകങ്ങളുടെ പുറംതള്ളല്‍ ചുരുക്കുന്ന പ്രക്രിയകളെ എന്തു വിലകൊടുത്തും എതിര്‍ക്കുന്ന രാജ്യങ്ങള്‍ കോപന്‍ഹേഗന്‍ ചര്‍ച്ചകളിലൂടെ കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഈ സ്ഥിതിക്ക് താഴെത്തട്ടില്‍നിന്ന് തദ്ദേശ ഭരണകൂടത്തിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ്മയിലൂടെ ഒരു സ്ഥായിയായ വികസനപദ്ധതി നടപ്പാക്കല്‍ മാത്രമാണ് പ്രശ്ന പരിഹാരത്തിന് ഒരേയൊരു വഴിയെന്ന് ഡോ. പചൌരി നിര്‍ദേശിക്കുന്നു.

ഊര്‍ജോപയോഗം പരമാവധി ചുരുക്കുന്നതിനുള്ള ബോധവത്കരണം, സൂര്യന്‍, കാറ്റ്, വെള്ളം തുടങ്ങിയ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കല്‍ എന്നീ രംഗങ്ങളില്‍ ഭരണകൂടം വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതിനാല്‍ ആഗോളതാപന ഉയര്‍ച്ചയെ ഒരു പരിധിവരെയെങ്കിലും പിടിച്ചുനിറുത്താനുള്ള സാധ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരുണ്യത്തോടെ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും വെള്ളം, മണ്ണ്, ധാതു പദാര്‍ഥങ്ങള്‍ എന്നുവേണ്ട എല്ലാറ്റിനെയും വൃഥാ സൃഷ്ടിച്ചതല്ലെന്നും അവക്കെല്ലാം ഈ ഭൂമുഖത്ത് തുടര്‍ന്ന് കാലംകഴിക്കാന്‍ അവകാശമുണ്ടെന്നുമുള്ള വസ്തുത കണക്കിലെടുത്ത് കത്തിക്കാളിക്കൊണ്ടിരിക്കുന്ന നമ്മുടെ വാസസ്ഥലത്തെ രക്ഷിക്കുന്ന ദൌത്യം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിക്കാനാവും.
Email this Story പുതിയ വാര്‍ത്തകള്‍
ഐ.പി.എല്‍ : മോഡിയെ വീണ്ടും ചോദ്യം ചെയ്തു

ലജ്പത് നഗര്‍ സ്ഫാടനം: മൂന്നു പേര്‍ക്ക് വധ ശിക്ഷ

ഹെഡ്ലി: ഇന്ത്യ-യു.എസ് ചര്‍ച്ച തുടങ്ങി

തന്നോട് വിവേചനം കാണിക്കുന്നു- തച്ചങ്കരി

ഐ.പി.എല്‍ ഭരണ സമിതി യോഗം നിയമവിരുദ്ധമെന്ന മോഡിയുടെ വാദം ബി.സി.സി.ഐ തള്ളി

നിത്യാനന്ദയെ ഇന്ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയേക്കും

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ചു

കൂടുതല്‍ ...



About Us | Contact Us


All Rights Reserved.
About
About us
FAQ
Careers
Contact
Contact
Feedback
Site map
Updated on :
Thursday, 22 Apr, 2010 at 16:52
Developed By:

SOURCE:MADHYAMAM DAILY

No comments:

Post a Comment